Saturday, November 27, 2010

ചെത്തല്ലൂര്‍ വിശേഷം

പ്രിയ സുഹൃത്തുക്കളെ,
ചെത്തല്ലൂര്‍ വിശേഷമെന്ന ഈ ബ്ലോഗ് ഇന്നുമുതല്‍ ആരംഭിക്കുകയാണ്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചനാട്ടുകര പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ് ചെത്തല്ലൂര്‍. നാറാണത്ത് ഭ്രാന്തന്റെ ജന്മസ്ഥലമെന്നതിനാല്‍ നാലാള്‍ പറഞ്ഞാലറിയുന്ന ഒരു ഗ്രാമം കൂടിയാണിത്.

ഗ്രാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിക്കീപീഡിയയില്‍ ലഭ്യമാണ് : http://en.wikipedia.org/wiki/Chethallur

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം.